Monday, September 2, 2013

മനുഷ്യ ശരീരം

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?
-ചര്‍മ്മം
മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് ഏത്ര സെല്‍ഷ്യസ് ആണ് ?
-370 C
ചുവന്ന രക്താണുക്കള്‍ നിര്‍മ്മിക്കപ്പെടുന്നത് എവിടെ ?
-അസ്തി മജ്ജയില്‍
ശ്വേത രക്താണുക്കളുടെ ആയുസ്സ് എത്ര ദിവസ്സമാണ്
-1 മുതല്‍ 15 ദിവസം വരെ
ആന്റീജന്‍ ഇല്ലാത്ത രക്ത ഗ്രൂപ്പാണ്
 -ഒ ഗ്രൂപ്പ്
മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട് ?
-നാല്
ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം
-സെറിബല്ലം
നെഫ്രോണുകള്‍ കാണപ്പെടുന്നത് എവിടെ ?
-വൃക്കയില്‍
ഏത് കോശങ്ങളുടെ അപര്യപ്തത മൂലമാണ് മൂങ്ങക്ക് പകല്‍ കണ്ണുകാണാത്തത്
-കോണ്‍കോശങ്ങള്‍
വൈറ്റമിന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
-കാസിമര്‍ഫങ്ക്
അധിചര്‍മ്മത്തിന്റെ മുകളിലെ പാളി പരിധിയിലധികം അടര്‍ന്നു വീഴുന്ന രോഗമാണ്
-സോറിയാസിസ്
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം
-ഇനാമല്‍
സിക്കിള്‍ സെല്‍ അനീമിയ എന്നത് എത് രക്താണുക്കള്‍ക്കുണ്ടാവുന്ന ആകൃതി വ്യത്യാസം മൂലമുള്ള രോഗമാണ് ?
-ചുവന്ന ക്താണുക്കള്‍
രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത് ആര് ?
-വില്യം ഹര്‍വി
ഒന്നില്‍ കൂടുതല്‍ ആന്റീജനുകളുള്ള രക്ത ഗ്രൂപ്പണ്
-AB ഗ്രൂപ്പ്
ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരമാണ്
-പെരികാര്‍ഡിയം
അനൈച്ഛിക പ്രവര്‍ത്തനങ്ങളായ ഹൃദയ സ്പന്ദനം, ശ്വസനം എന്നിവ നിയന്ത്രിക്കുന്നത് ?
-മെഡുല ഒബ്ലാംഗേറ്റ
യൂറീമിയ പ്രവര്‍ത്തനക്ഷയ രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏത് അവയവത്തെയാണ് ?
-വൃക്കയെ
മാംസ്യത്തിന്റെയും ഊര്‍ജ്ജദായക ഭക്ഷണത്തിന്റെയും അപര്യാപ്തത മൂലം കുട്ടികളിലുണ്ടാവുന്ന രോഗം 
-മരാസ്മസ്
ജലത്തില്‍ ലയിക്കുന്ന വൈറ്റമിനുകള്‍ ഏതെല്ലാമാണ് ?-വൈറ്റമിന്‍.ബി,സി
മനുഷ്യ ശരീരത്തിന് നിറം നല്കുന്ന വസ്തു
-മെലാനിന്‍
മനുഷ്യ ശരീരത്തിനകത്തുള്ള ഏറ്റവും വലിയ അവയവം
-കരള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്
-O പോസിറ്റീവ്
രക്ത ഗ്രൂപ്പുകള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍
-കാള്‍ ലാന്‍ഡ്സ്റ്റീനര്‍
ആന്റി ബോഡികള്‍ ഒന്നും തന്നെയില്ലാത്ത രക്ത ഗ്രൂപ്പാണ് ?
-ABഗ്രൂപ്പ്
മനുഷ്യ ഹൃദയത്തിന്റെ ശരാശരി ഭാരം എത്ര ?
-300-350 ഗ്രാം
നിദ്രാ വേളയില്‍ സെറിബ്രത്തിലേക്കു ആവേഗങ്ങളെ തടയുന്നത് ?
-തലാമസ്
വൃക്കകള്‍ക്ക് വീക്കം ഉണ്ടാവുന്ന രോഗത്തിന് പറയുന്ന പേര് ?
-നെഫ്രിറ്റസ്
ദീര്‍ഘനാള്‍ ആഹാരം കിട്ടാതിരിക്കുകയും മാംസ്യത്തിന്റെ കുറവ് മൂലവും കുട്ടികളിലുണ്ടാവുന്ന രോഗം
-ക്വാഷിയോര്‍ക്കര്‍
മങ്ങിയ വെളിച്ചത്തില്‍ കാഴച്ചകുറവ് അനുഭവപ്പെടുന്ന അവസ്ഥയാണ് ?
-മാലക്കണ്ണ്
മെലാനിന്റെ കുറവ് മൂലം ഉണ്ടാവുന്ന രോഗം
-വെള്ള പാണ്ട്
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
-കരള്‍
ലോകത്ത് ഏറ്റവും കൂറവ് ആളുകളില്‍ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്
-AB നെഗറ്റീവ്
ശ്വേത രക്താണുക്കള്‍ക്ക് എന്ത് നിറമാണ് ?
-നിറമില്ല
രണ്ട് ആന്റീബോഡികള്‍ ഉള്ള രക്ത ഗ്രൂപ്പാണ് ?
-O ഗ്രൂപ്പ്
സാധാരണഗതിയില്‍ ആരോഗ്യവാനായ ഒരാളുടെ ഹൃദയം മിനുട്ടില്‍ എത്ര തവണ സ്പന്ദിക്കും
-72 തവണ
സംസാരഭാഷയ്ക്കായുള്ള തലച്ചോറിലെ പ്രത്യേക കേന്ദ്രത്തിന് നല്കിയിട്ടുള്ള പേര് ?
-ബ്രോക്കസ് ഏരിയ
വൃക്കകളുടെ പ്രവര്‍ത്തനം നിന്നു പോയാല്‍ സ്വീകരിക്കുന്ന രക്ഷാനടപടിയാണ് ?
-ഡയാലിസിസ്
രസാര്‍ണവം, രസരത്നാകരം എന്നിവ ആരുടെ പുസ്തകങ്ങളാണ് ?
-നാഗാര്‍ജ്ജുനന്‍
വിറ്റാമിന്‍ സി യുടെ അഭാവം ഏത് രോഗത്തിനാണ് ഇടവരുത്തുക
-സ്കര്‍വി
മെലനൊസൈറ്റുകള്‍ ഉത്പാദിപ്പിക്കുന്ന വര്‍ണ്ണ വസ്തു
-മെലാനിന്‍
പ്രായപൂര്‍ത്തിയായ ഒരാളുടെ കരളിന് എത്ര ഭാരമുണ്ടാവും ?
-1.4 - 1.6 കി.ഗ്രാം
രക്തത്തിന് നിറം കൊടുക്കുന്ന വര്‍ണ്ണ വസ്തു
-ഹീമോഗ്ലോബിന്‍
രക്തത്തില്‍ ശ്വേത രക്താണുക്കള്ടെ എണ്ണം ക്രമാതീതമായി കൂടുന്നതു മൂലം ഉണ്ടാവുന്ന രോഗമാണ് ?
-ലുക്കീമിയ
ഏത് രക്തഗ്രൂപ്പുകാര്‍ക്കാണ് സാര്‍വ്വികദാതക്കളാവാന്‍ കഴിയുക
-Oഗ്രൂപ്പ്
ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനുള്ള ഉപകരണമാണ് ?
-ഇ.സി.ജി
മനുഷ്യ ശരീരത്തില്‍ എത്ര അസ്ഥികളാണുള്ളത് ?
-206
കണ്ണിന്റെ മുന്‍ ഭാഗത്ത് വൃത്താകൃതിയിലുള്ള സുതാര്യമായ ഭാഗം-കോര്‍ണിയ
അസ്കോര്‍ബിക് ആസിഡ് എന്നത് ഏത് വിറ്റാമിനാണ് ?
-വിറ്റാവിന്‍.സി
രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ജീവകം ഏത് ?
-ജീവകം. കെ
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്ന ചര്‍മ്മത്തിലെ വര്‍ണ്ണകം
-മെലാനിന്‍
ശരീരത്തിന് ആവശ്യമുള്ള വിറ്റാമിന്‍-എ സൂക്ഷിച്ച് വെക്കുന്നത് എവിടെ ?
-കരളില്‍
ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം
-ഇരുമ്പ്
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന രക്തത്തിലെ ഘടകം
-പ്ലേറ്റ് ലറ്റുകള്‍
ഏത് രക്തഗ്രൂപ്പുകാര്‍ക്കാണ് സാര്‍വ്വിക സ്വീകര്‍ത്താക്കളാവാന്‍ കഴിയുക
-AB
അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനിയാണ് ?
-പള്‍മിനറി ധമനി
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത് ?
-തുടയെല്ല്(ഫെമര്‍)
കണ്ണിന്റെ പ്രതിഭിംബം ഉണ്ടാവുന്നത് എവിടെ ?
-റെറ്റിനയില്‍
ജീവകം കെ. യുടെ മറ്റൊരു പേര് ?
-ഫില്ലോക്വിനോണ്‍
വിറ്റാമിന്‍ ബി-1 എന്ത് പേരില്‍ കൂടെ അറിയപ്പെടുന്നു ?-തയാമിന്‍
അധിചര്‍മ്മം ഉരുണ്ടു കൂടുന്നതു മൂലം ഉണ്ടാവുന്ന ശരീര മുഴകളാണ് ?-അരിമ്പാറ
ശരീരത്തില്‍ പിത്ത രസം ഉത്പാദിപ്പിക്കുന്നത് എവിടെ
-കരളില്‍
രക്തത്തിന് ഓക്സിജന്‍ വഹിക്കാനുള്ള ശേഷി നല്കുന്ന  പ്രോട്ടീന്‍ തന്മാത്ര
-ഹീമോഗ്ലോബിന്‍
രക്തം കട്ട പിടക്കാത്തതുമൂലമുള്ള രോഗാവസ്തക്ക് പറയുന്ന പേര് ?
-ഹീമോഫീലിയ
രക്തസമ്മര്‍ദ്ദം കൂടുന്നതു മൂലമുള്ള  രോഗാവസ്ഥയാണ് ?
-ഹൈപ്പര്‍ ടെന്‍ഷന്‍
ഹൃദയമിടിപ്പ് മിനുട്ടില്‍ 100 ല്‍ കൂടുന്നതുമൂലം ഉണ്ടാവുന്ന രോഗാവസ്ഥയാണ് ?
-ടാക്കി കാര്‍ഡിയ
സസ്തനികളുടെ കഴുത്തില്‍ എത്ര കശേരുക്കള്‍ ഉണ്ടായിരിക്കും ?-7
പ്രതിബിംബം റെറ്റിനയില്‍ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവാണ് ?
-സമഞ്ജനക്ഷമത
പ്രത്യുത്പദന പ്രകൃയയുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവകം ഏത്
-ജീവകം.കെ
വിറ്റാമിന്‍ ബി-5 ന്റെ അഭാവം മൂലം ഉണ്ടാവുന്ന രോഗം
-പെല്ലാഗ്ര
അരിമ്പാറക്ക് കാരണമാവുന്ന സൂക്ഷമാണു ഏത്
-വൈറസ്
പിത്തരസത്തിന് നിറം നല്കുന്ന വര്‍ണ്ണ വസ്തു ?
-ബിലിറൂബിന്‍
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതു മൂലം ഉണ്ടാവുന്ന രോഗം-അനീമിയ
ഹീമോഫീലിയ എന്ന രോഗത്തിനുള്ള മറ്റൊരു പേര് ?
-ക്രിസ്തുമസ്സ് രോഗം
രക്തസമ്മര്‍ദ്ദം കുറയുന്നതു മൂലമുള്ള  രോഗാവസ്ഥയാണ് ?
-ഹൈപ്പോ ടെന്‍ഷന്‍
മസ്തിഷ്കത്തിന്റെ ആവരണമായിട്ടുള്ള എല്ലിന്‍ കൂടാണ്
-ക്രേനിയം
തലയോട്ടിയിലെ ഇളക്കാവുന്ന ഏക അസ്ഥി ഏത് ?
-കീഴ് താടി
മങ്ങിയ വെളിച്ചത്തില്‍ കാഴ്ചക്ക് സഹായകമാവുന്ന കോശങ്ങള്‍ ?
-റോഡ് കോശങ്ങള്‍
വിറ്റാമിന്‍ ഡി. യുടെ അഭാവത്തില്‍ കുട്ടികളില്‍ ഉണ്ടാവുന്ന രോഗമാണ് ?
-റിക്കറ്റ്സ്
ബോട്ടുലിസം എന്നത് എന്താണ്
-ഭഷ്യവിഷബാധ
ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഏത് രോഗവസ്തക്ക് കാരണമാവുന്നു ?
-അരിമ്പറ
സിറോസിസ് എന്ന രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ് ?
-കരള്‍
അരുണ രക്താണുക്കളുടെ ആയുസ്സ് എത്ര ദിവസമാണ് ?
-120 ദിവസം
രക്തത്തിലെ പ്ലാസ്മയുടെ നിറം
-മഞ്ഞ
ഹൃദയം വിശ്രമിക്കുന്ന സമയത്തുള്ള രക്തസമര്‍ദ്ദത്തെ എന്ത് പറയുന്നു?
-ഡയസ്റ്റോളിക് പ്രഷര്‍
പ്രായപൂര്‍ത്തിയായ ഒരാളുടെ തലച്ചാറിന്റെ ഭാരം എത്ര ?
-1.5 കി.ഗ്രാം
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ് ?
-സ്റ്റേപിസ്
തീവ്ര പ്രകാശത്തില്‍ വസ്തുക്കളെ കാണുന്നതിന് സഹായിക്കുന്ന കോശങ്ങളാണ്
-കോണ്‍ കോശങ്ങള്‍
ചൂടുതട്ടിയാല്‍ നശിച്ച് പോവുന്ന വിറ്റാമിന്‍ ഏത് ?
-വിറ്റാമിന്‍ .സി
ശരീരത്തിലെ ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി
-പീനിയല്‍ ഗ്രന്ഥി
നഖം മുടി എന്നിവയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ഏത് ?
-കെരാറ്റിന്‍
ആരോഗ്യമുള്ള ഒരു മനുഷ്യനില്‍ എത്ര ലിറ്റര്‍ രക്തം കാണും ?
-5 ലിറ്റര്‍
മനുഷ്യ ശരീരത്തില്‍ രോഗപ്രതിരോധത്തിന് സഹായിക്കുന്ന രക്താണുക്കളാണ്
-ശ്വേത രക്താണുക്കള്‍
രക്തത്തില്‍ ഏറ്റവും കൂടുതലുള്ള ഘടക വസ്തു ?
-പ്ലാസ്മ
ആരോഗ്യമുള്ള ഒരാളുടെ സിസ്റ്റോളിക് പ്രഷര്‍ എത്രയായിരിക്കും ?
-120 mm
ഐച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്തിക്കുന്ന തലച്ചോറിലെ ഭാഗം ?
-സെറിബ്രം
ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം ?
-വൃക്ക
കോണ്‍ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ണ്ണ വസ്തുവാണ്
-അയഡോപ്സിന്‍
ജീവകം എ യുടെ അഭാവം കൊണ്ട കണ്ണിന്റെ ആവരണം ഈര്‍പ്പ രഹിതമാവുന്ന രോഗാവസ്ഥയാണ് ?
-സിറോഫ്തല്മിയ
പാരാതെര്‍മോണ്‍ എന്ന ഹോര്‍മോണിന്റെ കുറവ് മൂലം ഉണ്ടാവുന്ന രോഗം ?
-ടെറ്റനി

No comments:

Post a Comment