Saturday, May 11, 2013

നാമറിയേണ്ട ഇന്ത്യ


  1. ഇന്ത്യയുടെ ദേശീയ കായിക വിനോദം
    ഹോക്കി
  2. ഇന്ത്യ ഇതുവരെ ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്
    8
  3. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് പറയാവുന്ന കാലഘട്ടം
    1928-56
  4. ഇന്ത്യന്‍ ഹോക്കിയുടെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത് ആര്
    ധ്യാന്‍ചന്ദ്
  5. ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്
    ധ്യാന്‍ചന്ദിന്റെ
  6. ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന്
    1947 ജൂലൈ 22
  7. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം
    3
    :2
  8. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം
    24
  9. ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്
    പിംഗള വെങ്കയ്യ
  10. ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ ?
    1906 കല്‍കത്ത
  11. ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്
    ഡോ. എസ് .രാധാകൃഷ്ണന്‍
  12. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷിയാണ് മയില്‍
    ഒഡീഷ
  13. ലോട്ടസ് ടെംപിള്‍ എവിടെ സ്ഥിതി ചെയ്യുന്നു
    ഡല്‍ഹി
  14. കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം
    ബംഗ്ലാദേശ്
  15. അധിവര്‍ഷങ്ങളില്‍ ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം
    മാര്‍ച്ച് 21
  16. മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്‍ഷം
    1963
  17. മാങ്ങ ദേശീയ ഫലമായ ഇന്ത്യയുടെ അയല്‍ രാജ്യം
    പാക്കിസ്ഥാന്‍
  18. 1972 വരെ ഇന്ത്യുടെ ദേശീയ മൃഗമായിരുന്നത്
    സിംഹം
  19. പ്ലാറ്റിനിസ്റ്റ ഗംഗാറ്റിക് ഇന്ത്യയുടെ ദേശീയ ............ ആണ്
    ജലജീവി
  20. പ്രോജക് എലിഫന്റ് പദ്ധതി തുടങ്ങിയതെപ്പോള്‍
    1991-92
  21. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന
    4
  22. ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില്‍ ഗംഗ എന്ത് പേരിലറിയപ്പെടുന്നു
    ഭാഗീരഥി
  23. ദേശീയ ചിഹ്നത്തില്‍ ദൃശ്യമാകുന്ന ജീവികളുടെ എണ്ണം
    5
  24. വന്ദേമാതരം ഏത് കൃതിയില്‍ നിന്നുമുള്ളതാണ് ?
    ആനന്ദമഠം
  25. ഭൂമിയുടെ ഏത് അര്‍ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് ?
    ഉത്തരാര്‍ദ്ധഗോളത്തില്‍
  26. ലോകത്തിന്റെ വിസ്തൃതിയുടെ എത്രശതമാനമാണ് ഇന്ത്യയുടേത്
    2.42%
  27. വലിപ്പത്തില്‍ ലോകരാക്ഷട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം
    7
  28. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്ത പങ്കിടുന്നു ?
    7
  29. വന്ദേമാതരത്തിന്റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര് ?
    അരബിന്ദോ ഘോഷ്
  30. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏറ്റവും ചെറിയ രാജ്യം ?
    ഭൂട്ടാന്‍
  31. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അരിര്‍ത്തി പങ്കിടുന്ന സംസ്ഥാനം
    ഉത്തര്‍ പ്രദേശ് (8)
  32. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം
    ജമ്മു കാശ്മീര്‍
  33. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് കടല്‍ തീരമുണ്ട് ?
    9
  34. ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ് ?
    അഫ്ഗാനിസ്ഥാന്‍
  35. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍
    1906 ജനുവരി 1
  36. ബംഗാള്‍ ഉള്‍ക്കടല്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ?
    ചോളതടാകം
  37. പൂര്‍വ്വഘട്ടം പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം
    നീലഗരി
  38. ഇന്ത്യന്‍ സംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന് ?
    1965 ല്‍
  39. അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി ?
    സിന്ധു
  40. ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വ്വതം
    ഗുരുശിഖിരം
  41. മൗസിന്‍റം സ്ഥിതിചെയ്യുന്ന കുന്ന്
    ഖാസി
  42. പശ്ചിമഘട്ടത്തിന്റെ നീളം എത്ര
    1600 കി.മീ.
  43. കാഞ്ചന്‍ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
    സിക്കിം
  44. ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്
    ജമ്മു-കാശ്മീര്‍
  45. പശ്ചിമഘട്ടത്തിന്റെ വടക്കെ അറ്റത്തുള്ള നദി
    താപ്തി
  46. പശ്ചിമഘട്ടത്തിന്റെ മറ്റൊരു പേര്
    സഹ്യാദ്രി
  47. ഹിമാചല്‍പ്രദേശിലെ പ്രധാന ചുരം
    റോഹ്താങ്
  48. വിന്ധ്യ - സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി
    നര്‍മദ
  49. ഗംഗ നദിയുടെ നീളം
    2525 കി.മീ.
  50. ഗംഗ യമുന സംഗമസ്ഥലം
    അലഹാബാദ്
  51. ഹൂഗ്ലി നദിയുടെ തീരത്തുള്ള തലസ്ഥാന നഗരം
    കൊല്‍ക്കത്ത
  52. താജ്മഹല്‍ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു 
    യമുന
  53. ബംഗ്ലാദേശില്‍ ഗംഗാ നദി അറിയപ്പെടുന്നത്
    പത്മ
  54. ഒറീസ്സയുടെ ദു:ഖമെന്ന് അറിയപ്പെടുന്ന നദി
    മഹാനദി
  55. ഇന്ത്യയില്‍ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി
    നര്‍മ്മദ
  56. നര്‍മ്മദയുടെ ഉത്ഭവസ്ഥാനം
    അമര്‍കണ്ഡക്
  57. ബ്രഹ്മപുത്രനദിയില്‍ സ്ഥിതിചെയ്യുന്ന ദ്വീപ്
    മജുലി
  58. ഒരു ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം
    11
  59. ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള സംസ്ഥാനം
    ഗുജറാത്ത്
  60. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം
    അരുണാചല്‍പ്രദേശ്
  61. ഇന്ത്യയുടെ തെക്കേ അറ്റം
    ഇന്ദിരാ പോയിന്‍റ്
  62. ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലം
    എവറസ്റ്റ്
  63. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത
    ബചേന്ദ്രിപാല്‍
  64. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍
    എം. എസ്.കോഹ് ലി
  65. ഗാരോ കുന്നുകളിലുള്ള ഒരു സംസ്ഥാന തലസ്ഥാനം
     ഷില്ലോങ്
  66. അറബിക്കടലിനു സമാന്തരമായി ഇന്ത്യയില്‍ കാണപ്പെടുന്ന പര്‍വ്വതനിര
    പശ്ചിമഘട്ടം
  67. എത്ര സംസ്ഥാനങ്ങളില്‍ പശ്ചിമഘട്ടം വ്യാപിച്ചുകിടക്കുന്നു
    6
  68. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലം
    ആനമുടി
  69. ഹിമാലയത്തിലെ നാഥുല ചുരം ഏത് സംസ്ഥാനത്താണ്
    സിക്കിം
  70. ഇന്ത്യയെ തെക്കെയിന്ത്യയും വടക്കെയിന്ത്യയുമായി വേര്‍തിരിക്കുന്ന പര്‍വ്വതനിര
    വിന്ധ്യന്‍
  71. ഗംഗാ നദിയുടെ ഉത്ഭവസ്ഥാനം
    ഗംഗോത്രി
  72. ബ്രഹ്മപുത്ര നദിയുടെ നീളം
    2900 കി. മീ.
  73. ടിബറ്റില്‍ ബ്രഹ്മപുത്ര അറിയപ്പെടുന്നത്
    യാര്‍ലെങ് ,സാങ്പോ
  74. പുരാണങ്ങളില്‍ കാളിന്ദി എന്നറിയപ്പെടുന്ന നദി
    യമുന
  75. രവീന്ദ്രസേതു എന്നറിയപ്പെടുന്ന പാലം
    ഹൗറ
  76. കാശ്മീരിലെ ലഡാക്കിലുള്ള ലേ പട്ടണം ചുറ്റി ഒഴുകുന്ന നദി
    സിന്ധു
  77. കാശ്മീരിലെ വൂളര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി
    ഝലം
  78. ദേശീയപതാകയിലെ അശോകചക്രം എന്തിനെ സൂചിപ്പിക്കുന്നു
    ധര്‍മ്മം, പുരോഗതി
  79. ദേശീയ ചിഹ്നത്തിന്റെ ചുവട്ടില്‍ ആലേഖനം ചെയ്തിട്ടുള്ള വാചകം
    സത്യമേവ ജയതേ
  80. സത്യമേവജയതേ എന്ന് ദേശീയ മുദ്രയ്ക്ക് ചുവട്ടില്‍ എഴുതിയിട്ടുള്ളത് ഏത് ഭാഷയില്‍
     ദേവനാഗരി
  81. സത്യമേവജയതേ എന്ന വാക്യം എവിടെ നിന്ന് എടുത്തിട്ടുള്ളതാണ്
    മുണ്ഡകോപനിഷത്ത്
  82. ശകവര്‍ഷ കലണ്ടര്‍ ദേശീയ കലണ്ടറായി അംഗീകരിക്കപ്പെട്ട വര്‍ഷം
    1957 മാര്‍ച്ച് 22
  83. ദേശീയ കലണ്ടറിലെ ആദ്യ മാസം
    ചൈത്രം
  84. താമര ദേശീയ പുഷ്പമായിട്ടുള്ള രണ്ട് രാജ്യങ്ങള്‍
    ഇന്ത്യയും വിയറ്റ്നാമും
  85. പ്രോജക്ട് ടൈഗര്‍ ആരംഭിച്ച വര്‍ഷം ഏത് ?
    1973
  86. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത് ?
    ആല്‍
  87. ലോകത്തിലെ ഏറ്റവും വലിയ ആല്‍ മരം സ്ഥിതിചെയ്യുന്നത് എവിടെ ?
    ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍(ഹൗറ)
  88. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല എവിടെ സ്ഥിതി ചെയ്യുന്നു. ?
    കര്‍ണ്ണാടകത്തിലെ ഹൂഗ്ലിയില്‍
  89. ഇന്ത്യയുടെ ദേശീയ മുദ്ര അംഗീകരിക്കപ്പെട്ടത് എപ്പോള്‍ ?
    1960 ജനു. 26
  90. നമ്മുടെ ദേശീയ പക്ഷിക്ക് സംരക്ഷണമൊരുക്കുന്ന കേരളത്തിലെ സങ്കേതം
    ചൂലന്നൂര്‍
  91. മാഞ്ജിഫെറ ഇന്‍ഡിക്ക എന്തിന്റെ ശാസ്ത്രീയ നാമമാണ് ?
    മാങ്ങ
  92. ഗംഗാ ഡോള്‍ഫിനെ ദേശീയ ‍ജലജീവിയായി പ്രഖ്യാപിച്ച വര്‍ഷം
    2009
  93. ഗംഗയുടെ അഴിമുഖത്തുള്ള ഡെല്‍റ്റ
    സുന്ദര്‍ ബന്‍
  94. ഇന്ത്യയെ കൂടാതെ ഏത് രാജ്യത്തിന്റെ കൂടെ ദേശീയ ഗാന രചയിതാവാണ് ടാഗോര്‍
    ബംഗ്ലാദേശ്
  95. ഇന്ത്യന്‍ രൂപയ്ക്ക് ചിഹ്നം രൂപകല്പന ചെയ്തത് ആര് ?
    ഉദയകുമാര്‍
  96. രൂപയുടെ ചിഹ്നം അംഗീകരിക്കപ്പെട്ടത് എന്ന്
    2010
  97. ഇന്ത്യയുടെ കടല്‍ തീരത്തിനുള്ള ദൈര്‍ഘ്യം
    7516.6 കി.മീ
  98. ഇന്ത്യ ഏറ്റവും കുടുതല്‍ നീളം അതിര്‍ത്തി പങ്കിടുന്നത് ഏതു രാജ്യവുമായിട്ടാണ് ?
    ബംഗ്ലാദേശ്
  99. ഇന്ത്യയയില്‍ ഏറ്റവും കുറവ് കടല്‍ത്തീരമുള്ള സംസ്ഥാനമേത്
    ഗോവ
  100. ഇന്ത്യയില്‍ അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നുപോവുന്ന പട്ടണങ്ങള്‍
    ചെന്നൈ, കൊല്‍കത്ത
  101. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ?
    താര്‍ മരുഭൂമി
  102. താര്‍മരുഭൂമിയുടെ കൂടുതല്‍ ഭാഗവും സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
    രാജസ്ഥാന്‍
  103. ലോകത്തിലെ മരുഭൂമികളില്‍ താര്‍മരുഭൂമിയുടെ സ്ഥാനം ?
    7
  104. ഇന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന നദികളില്‍ രണ്ടാം സ്ഥാനത്തുള്ള നദി ?
    താപ്തി
  105. സാള്‍ട്ട് റിവര്‍ എന്നറിയപ്പെടുന്ന നദി ?
    ലൂണി
  106. കൃഷ്ണാനദിയുടെ പതനം ഏതു കടലില്‍ ?
    ബംഗാള്‍ ഉള്‍ക്കചല്‍
  107. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ വനം ?
    സുന്ദര്‍ബന്‍
  108. ലോകത്തിലെ ഏറ്റവും വലിയ അഴി ?
    ഗംഗാ ഡെല്‍റ്റ
  109. ഭക്രാനംഗല്‍ വിവിധോദ്ദേശ പദ്ധതി ഏത് നദിയിലാണ് ?
    സത് ലജ്
  110. നിസാം സാഗര്‍ അണക്കെട്ട് ഏത് നദിയിലാണ് ?
    മഞ്ജീര
  111. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് നിര്‍മ്മിക്കപ്പെട്ടത് ഏത് നദിയിലാണ് ?
    കാവേരി
  112. ചോളന്മാര്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടായ കല്ലണൈക്കെട്ട് പുതുക്കി നിര്‍മ്മിച്ചപ്പോള്‍ നല്‍കിയ പേര് ?
    ഗ്രാന്റ് അണക്കെട്ട്
  113. ഫറാക്ക അണക്കെട്ട് ഏത് നദിയിലെ ജലപ്രവാഹം നിയന്ത്രിക്കിനായി നിര്‍മ്മിച്ചതാണ് ?
    ഗംഗയിലെ
  114. മഹാനദിക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള ഹിരാക്കുഡ് ഡാം ഏത് സംസ്ഥാനത്താണ് ?
    ഒഡീഷ
  115. ലോകത്തിലെ ഏറ്റവും നീളമുള്ള അണക്കെട്ട് ?
    ഹിരാക്കുഡ്
  116. മഹാത്മാഗാന്ധി സേതു ഏത് സംസ്ഥാനത്താണ് ?
    ബീഹാര്‍
  117. മഹാത്മാഗാന്ധി സേതു ഏത് നദിക്ക് കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത് ?
    ഗംഗ
  118. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ട് ഏതാണ് ?
    തെഹ് രി (261 മീ)
  119. ചില്‍ക്കാ തടാകം ഏത് സംസ്ഥാനത്താണ് ?
    ഒഡീഷ
  120. ബ്രേക്ക് ഫാസ്റ്റ് ദ്വീപ് ഏത് തടാകത്തില്‍ സ്ഥിതി ചെയ്യുന്നു ?
    ചില്‍ക്ക
  121. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ജോഗ് (ഉയരം 253 മീ)ഏത് നദിയിലാണ് ?
    ശരാവതി
  122. നെക്സലേറ്റുകളെ അമര്‍ച്ച ചെയ്യാനായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രുപം നല്‍കിയ പ്രത്യേക ദൗത്യസേന ?
    ഗ്രേഹൗണ്ട്
  123. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സി ?
    റോ
  124. പ്രധാനമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷാചുമതലയുള്ള പ്രത്യേക സേന?
    എസ്.പി.ജി
  125. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ സംരക്ഷിക്കല്‍ പ്രധാന ദൗത്യമായിട്ടുള്ള സേന ?
    ബി.എസ്.എഫ്
  126. മരണം വരെയും കര്‍മ്മനിരതര്‍ (Duty unto death)എന്നത് ഏത് സേനാംഗങ്ങളുടെ ആപ്ത വാക്യമാണ് ?
    ബി.എസ്.എഫ്
  127. ബി.എസ്.എഫ് ന്റെ സ്ഥാപകനായ ആദ്യ മേധാവി ?
    കെ.എഫ്.റുസ്തംജി
  128. കരിമ്പൂച്ചകള്‍ എന്നറിയപ്പെടുന്ന സേനാംഗങ്ങള്‍ ?
    എന്‍.എസ്.ജി
  129. ഇന്ത്യയിലെ പ്രധാന ഭീകരവിരുദ്ധ സേന ?
    എന്‍.എസ്.ജി
  130. കോസ്റ്റ് ഗാര്‍ഡിന്റെ ആസ്ഥാനം ?
    ന്യൂഡല്‍ഹി
  131. സി.ബി.ഐ.രൂപീകൃതമായതെന്ന് ?
    1963 ഏപ്രില്‍ 1
  132. അന്താരാഷ്ട്ര കുറ്റാന്വേഷക സംഘടനയായ ഇന്റര്‍പോളില്‍ ഇന്ത്യയെ പ്രതിനിധികരിക്കുന്നത് ?
    സി.ബി.ഐ
  133. നെക്സലൈറ്റ് തീവ്രവാദം അമര്‍ച്ചചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ സേന ?
    കോബ്ര ഫോഴ്സ്
  134. ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ഭാഷ ?
    ഹിന്ദി
  135. ഇന്ത്യയില്‍ ദ്രാവിഡ ഗോത്രഭാഷകള്‍ സംസാരിക്കുന്നത് എത്ര ശതമാനം ആളുകളാണ് ?
    22
  136. ഭരണഘടന അംഗീകരിച്ച എത്ര ഭാഷളാണ് ഇന്ത്യയില്‍ ?
    22
  137. ഹിന്ദി ഔദ്ദ്യോഗിക ഭാഷയായ സംസ്ഥാനങ്ങളുടെ എണ്ണം ?
    9
    +1
  138. ഇന്ത്യയില്‍ ആദ്യം ക്ലാസിക്കല്‍ പദവി ലഭിച്ചത് ഏത് ഭാഷയ്ക്ക് ?
    തമിഴ്
  139. ഇന്ത്യയില്‍ രണ്ടാമതായി ക്ലാസിക്കല്‍ പദവി ലഭിച്ച ഭാഷ ?
    സംസ്കൃതം
  140. നൃത്തം ചെയ്യുന്ന ശിവരൂപത്തിനുള്ള പേര് ?
    നടരാജന്‍
  141. ഇന്ത്യയിലെ നൃത്തരൂപങ്ങള്‍ക്ക് ക്ലാസിക്കല്‍ പദവി നല്‍കുന്ന സ്ഥാപനം ?
    കേന്ദ്ര സംഗീത നാടക അക്കാദമി
  142. ഇന്തയയിലെ എത്ര നൃത്തരൂപങ്ങള്‍ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിട്ടുണ്ട് ?
    8
  143. ക്ലാസിക്കല്‍ പദവി ലഭിച്ചിട്ടുള്ള കേരളിയ നൃത്തരൂപങ്ങള്‍ ?
    കഥകളി, മോഹിനിയാട്ടം
  144. നാട്യശാസ്ത്രം ആരുടെ രചനയാണ് ?
    ഭരതമുനി
  145. അഭിനവ ഭാരതി എഴുതിയതാര് ?
    അഭിനവ ഗുപ്തന്‍
  146. നാട്യശാസ്ത്രം അടിസ്ഥാനപ്പെടുത്തിയുള്ള മുഖ്യ ക്ലാസിക്കല്‍ നൃത്തം ?
    ഭരതനാട്യം
  147. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം ?
    ഭരതനാട്യം
  148. 1936 ല്‍ ചെന്നൈയില്‍ കലാക്ഷേത്ര രൂപീകരിച്ചത് ആര് ?
    രുഗ്മിണീദേവി
  149. ലോക പൈതൃകകലാരുപമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം ?
    കൂടിയാട്ടം
  150. കൂടിയട്ടത്തെക്കുറിച്ചുള്ള ഗുരു മാണി മാധവചാക്യാരുടെ കൃതി ?
    നാട്യകല്‍പ്പദ്രുമം
  151. സാത് രിയ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?
    അസം
  152. വടക്കേ ഇന്ത്യയിലെ ഏക ക്ലാസിക്കല്‍ നൃത്തരൂപം ?
    കഥക്
  153. കഥകളിയില്‍ സ്ത്രീകളുടെ വേഷത്തിനുപറയുന്ന പേര് ?
    മിനുക്ക്
  154. കഥകളിയുടെ സാഹിത്യരൂപത്തിന് നല്‍കിയിരിക്കുന്ന പേര് ?
    ആട്ടകഥ
  155. ഇന്ത്യയില്‍ കാറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം ?
    തമിഴ്നാട്
  156. രാജീവ്ഗാന്ധി അക്ഷയ ഊര്‍ജ്ജ ദിവസ് ആയി ആചരിക്കുന്നതെന്ന് ?
    ആഗസ്റ്റ് 20
  157. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുതനിലയം കമ്മീഷന്‍ ചെയ്തത് എവിടെ ?
    ഡാര്‍ജിലിംഗ്
  158. കല്‍പ്പാക്കം ആണവനിലയം ഏതുസംസ്ഥാനത്താണ് ?
    തമിഴ്നാട്
  159. എന്‍.റ്റി.പി.സി.യുടെ കീഴിലുള്ള രാജീവ് ഗാന്ധി താപനിലയം സ്ഥിതിചെയ്യുന്നതെവിടെ ?
    കായംകുളം
  160. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതോല്‍പാദന കമ്പനി ?
    എന്‍.റ്റി.പി.സി.
  161. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ടാ എന്നറിയപ്പെടുന്നത്  ?
    വുഡ്സ് ഡസ്പാച്ച്
  162. ബ്രിട്ടീഷ് ഇന്ത്യയുടെ ഔദ്ദ്യോഗിക ഭാഷ ഇംഗ്ലീഷാക്കി മാറ്റിയ വര്‍ഷം  ?
    1835
  163. പാക്കിസ്ഥാനിലെ റാവല്‍പിണ്ഡിക്കുസമീപം സ്ഥിതിചെയ്തിരുന്ന പ്രാചീന സര്‍വ്വകലാശാല
    തക്ഷശില
  164. നളന്ദ സര്‍വ്വകലാശാലയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയുന്നതെവിടെ  ?
    ബീഹാറിലെ പാറ്റ്ന
  165. നളന്ദ സര്‍വ്വകലാശാലയെ നശിപ്പിച്ചതാര് ?
    ബക്ത്യാര്‍ ഖില്‍ജി
  166. ഇന്ത്യയില്‍ വിദ്യാഭ്യാസം ഏതു വകുപ്പിന്റെ കീഴിലാണ് ?
    മാനവവിഭവശേഷി വികസനം
  167. യു.ജി.സി.രൂപീകരണം നിര്‍ദ്ദേശിച്ച കമ്മീഷന്‍ ?
    യൂണിവേഴ്സിറ്റി എജുക്കേഷന്‍ കമ്മീഷന്‍
  168. യു.ജി.സി. നിലവില്‍ വന്ന വര്‍ഷം ?
    1953
  169. ദേശിയ വിദ്യാഭ്യാസ ദിനം എന്ന് ?
    നവംബര്‍-11
  170. ആരുടെ ജന്മദിനമാണ് അദ്യാപക ദിനമായി ആചരിക്കുന്നത് ?
    ഡോ.എസ്.രാധാകൃഷ്ണന്‍
  171. യു.ജി.സി.യുടെ ആദ്യത്തെ ചെയര്‍മാന്‍ ?
    ഡോ.ശാന്തിസ്വരൂപ് ഭട്നാഗര്‍
  172. അറിവാണ് മോചനം എന്നത് ആരുടെ ആപ്തവാക്യമാണ് ?
    യു.ജി.സി
  173. വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ ?
    86
  174. 10+2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാര്‍ശ ചെയ്ത കമ്മിറ്റി ?
    കോത്താരി കമ്മിറ്റി
  175. ദേശിയ സാക്ഷരതാ മിഷന്‍ രൂപീകരിക്കപ്പെട്ട വര്‍ഷം ?
    1988
  176. എജൂക്കേഷന്‍ സെസ് ഏര്‍പ്പെടുത്തിയ വര്‍‌ഷം ?
    2004
  177. എഡൂസാറ്റ് വഴിയുള്ള വിദ്യാഭ്യാസ വ്യാപന പരിപാടിയാണ്  ?
    വിക്ടേഴ്സ്
  178. രാജ്യത്തെ ആദ്യ ആദിവാസി സര്‍വ്വകലാശാല ?
    ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി
  179. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമായ ബംഗാള്‍ ഗസറ്റ് പുറത്തിറങ്ങിയത് ?
    1780 ജന.29
  180. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയദിനപത്രം ?
    ബോംബെ സമാചാര്‍
  181. ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രം ?
    മദ്രാസ് മെയില്‍
  182. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ട വര്‍ഷം ?
    1965
  183. ദേശീയ പത്രദിനമായി ആചരിക്കുന്നതെന്ന് ?
    നവ.16
  184. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഇംഗ്ലീഷ് ദിനപ്പത്രം ?
    ടൈംസ് ഓഫ് ഇന്ത്യ
  185. ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സി ?
    പി.ടി.ഐ
  186. പ്രസാര്‍ ഭാരതി നിലവില്‍ വന്ന വര്‍ഷം ?
    1997
  187. ലേഡി ഓഫ് ഇന്ത്യന്‍ സിനിമ എന്നറിയപ്പെടുന്നത് ആര് ?
    ദേവികാ റാണി
  188. ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്‍ നിലവില്‍ വന്ന വര്‍ഷം ?
    1975
  189. നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് സ്ഥിതി ചെയ്യുന്നത് എവിടെ
    പൂനൈ
  190. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
    ദാദാ സാഹിബ് ഫാല്‍ക്കെ
  191. രാജാ പരിശ്ചന്ദ്ര റിലീസ് ചെയ്ത വര്‍ഷം?
    1913
  192. ഇന്ത്യന്‍ സിനിമയിലെ പ്രഥമ വനിത ആരായിരുന്നു ?
    നര്‍ഗ്ഗീസ് ദത്ത്
  193. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ സിനിമ ?
    പുണ്ഡാലിക്
  194. ഇന്ത്യയിലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ സ്ഥിരം വേദി ?
    ഗോവ
  195. ഗോവയില്‍ ആദ്യത്തെ അന്താരാഷ്ട്ര ചലചിത്രോത്സവം നടന്ന വര്‍ഷം
    1952
  196. ഇന്ത്യയില്‍ നിന്ന് ആദ്യമായി ഓസ്ക്കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രം ?
    മദര്‍ ഇന്ത്യ
  197. ഓസ്ക്കാര്‍ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍
    ഭാനു അത്തയ്യ
  198. സ്ലം ഡോഗ് മില്ല്യണയറിന്റെ ശബ്ദ മിശ്രണത്തിന് ഓസ്ക്കാര്‍ അവാര്‍ഡ് നേടിയത് ?
    റസൂല്‍ പൂക്കുട്ടി
  199. സ്ലം ഡോഗ് മില്ല്യണയറിന്റെ കഥാരചന ആരുടേതാണ് ?
    വികാസ് സ്വരൂപ്
  200. ഇന്ത്യയില്‍ ദേശീയ ചലചിത്ര അവാര്‍ഡുകള്‍ നല്കി തുടങ്ങിയ വര്‍ഷം
    1954

No comments:

Post a Comment