- കേരളം വളരുന്നു എന്ന കവിതാസമാഹാരം രചിച്ചത്?
(A) കുമാരനാശാന്‍
(B) ചങ്ങമ്പുഴ
(C) അക്കിത്തം
(D) പാലാ നാരായണന്‍ നായര്‍ - കേരളം-മലയാളികളുടെ മാതൃഭൂമി രചിച്ചത്:
(A) ഇ.എം.എസ്.
(B) എ.ശ്രീധരമേനോന്‍
(C) സര്‍ദാര്‍ കെ.എം.പണിക്കര്‍
(D) ശൂരനാട് കുഞ്ഞന്‍പിള്ള - പൂര്‍വപദത്തിനു പ്രാധാന്യമുള്ള സമാസപ്രകാരമാണ്:
(A) അവ്യയീഭാവന്‍
(B) തല്‍പ്പുരുഷന്‍
(C) ദ്വന്ദ്വന്‍
(D) ബഹുവ്രീഹി - പൂജകബഹുവചനത്തിനുദാഹരണമല്ലാത്തത്:
(A) തമ്പ്രാക്കള്‍
(B) വാദ്ധ്യാര്‍
(C) പണിക്കര്‍
(D) അദ്ധ്യാപകര്‍ - പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായ ആദ്യ മലയാള കവി:
(A) വള്ളത്തോള്‍
(B) കുമാരനാശാന്‍
(C) ഉള്ളൂര്‍
(D) ഒ.എന്‍.വി. - പ്രത്യയം ഇല്ലാത്ത വിഭക്തി:
(A) നിര്‍ദ്ദേശിക
(B) പ്രതിഗ്രാഹിക
(C) സംയോജിക
(D) ആധാരിക - മലയാള സന്ദേശ കാവ്യങ്ങളില്‍വച്ച് ഏറ്റവും പ്രാചീനമായതേത്?
(A) ഉണ്ണുനീലി സന്ദേശം
(B) ഉണ്ണിച്ചിരുതേയിചരിതം
(C) മയൂരസന്ദേശം
(D) ഉണ്ണിയാടീചരിതം - മലയാളഭാഷ ഏതു ഗോത്രത്തില്‍പ്പെടുന്നു?
(A) ദ്രാവിഡഗോത്രം
(B) ഇന്തോ-ആര്യന്‍
(C) സിനോ-ടിബറ്റന്‍
(D) ഇന്തോ-യൂറോപ്യന്‍ - മലയാളത്തിന്റെ ആദികവി എന്നു വിശേഷണത്തിനര്‍ഹനാര്?
(A) ചീരാമന്‍
(B) കുലശേഖര ആഴ്വാര്‍
(C) എഴുത്തച്ഛന്‍
(D) ചെറുശ്ശേരി - മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം:
(A) ചിന്താവിഷ്ടയായ സീത
(B) കരുണ
(C) വീണപൂവ്
(D) കൊച്ചുസീത - 'ധാത്രി' എന്ന പദത്തിനര്‍ഥം:
(A) അമ്മ
(B) സഹോദരി
(C) വളര്‍ത്തമ്മ
(D) മുത്തശ്ശി - 'നളിനി' എന്ന വാക്കിനര്‍ഥം:
(A) താമര
(B)താമരപ്പൊയ്ക
(C) നദി
(D) ചന്ദ്രന്‍ - 'പാദം മുതല്‍ ശിരസ്സുവരെ' എന്നതിനു തുല്യമായത്:
(A) ആമൂലാഗ്രം
(B) ആചന്ദ്രതാരം
(C) ആപാദചുഡം
(D) സമസ്തം - 'ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍' ആരുടേതാണ് ഈ വരികള്‍?
(A) കുഞ്ചന്‍ നമ്പ്യാര്‍
(B) വള്ളത്തോള്‍
(C) കുമാരനാശാന്‍
(D) ചെറുശ്ശേരി - 'ബദറുല്‍ മുനീര്‍' എന്ന ഖണ്ഡകാവ്യം രചിച്ചതാര്?
(A) വൈക്കം മുഹമ്മദ് ബഷീര്‍
(B) മോയീന്‍കുട്ടി വൈദ്യര്‍
(C) വള്ളത്തോള്‍
(D) കുമാരനാശാന്‍ - 'ഗ്രഹിക്കുന്ന ആള്‍' എന്നതിന് ഒറ്റപ്പദം:
(A) ഗ്രാഹകന്‍
(B) വക്താവ്
(C) ശ്രോതാവ്
(D) ഗ്രഹണി - 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം' എന്നു പാടിയത്:
(A) പൂന്താനം
(B) കുഞ്ചന്‍ നമ്പ്യാര്‍
(C) എഴുത്തച്ഛന്‍
(D) ചെറുശ്ശേരി - 'മനസാസ്മരാമി' ആരുടെ ആത്മകഥയാണ്?
(A) എം.കെ.സാനു
(B) എസ്.ഗുപ്തന്‍ നായര്‍
(C) അക്കിത്തം
(D) ഒ.എന്‍.വി.കുറുപ്പ് - 'അര്‍ധരാത്രിക്കു കുട പിടിക്കുക' എന്ന ശൈലിയുടെ അര്‍ഥം:
(A) അനാവശ്യമായ ആഡംബരം കാണിക്കുക
(B) സാഹചര്യത്തിനൊത്തു പ്രവര്‍ത്തിക്കുക
(C) കുഴപ്പത്തില്‍ മുതലെടുക്കുക
(D) അന്യരെ ആശ്രയിക്കുക - 'മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം' ആരുടെ വരികള്‍?
(A) കുഞ്ചന്‍ നമ്പ്യാര്‍
(B) കുമാരനാശാന്‍
(C) വള്ളത്തോള്‍
(D) പൂന്താനം - 'മണ്ഡൂകം' എന്ന വാക്കിനര്‍ഥം:
(A) കിണര്‍
(B) തവള
(C) പാമ്പ്
(D) അലസന്‍ - 'കേരള പാണിനീയ' ത്തിലെ വിഭക്തികള്‍:
(A) ഏഴ്
(B) ആറ്
(C) അഞ്ച്
(D) നാല് - 'ആല്‍' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ്?
(A) നിര്‍ദേശിക
(B)പ്രയോജിക
(C) ആധാരിക
(D) സംബന്ധിക - 'ഇല്‍','കല്‍' എന്നിവ
പ്രത്യയമായ വിഭക്തി:
(A) സംബന്ധിക
(B) നിര്‍ദ്ദേശിക
(C) സംയോജിക
(D) ആധാരിക - 'രാമേശ്വരത്തെ ക്ഷൌരം' എന്ന ശൈലിയുടെ അര്‍ഥം:
(A) മുഴുപ്പട്ടിണി
(B) തക്ക പ്രതിവിധി
(C) ദുര്‍ബലന്യായം
(D) പൂര്‍ത്തിയാകാത്ത കാര്യം - 'രൂപഭദ്രതാസിദ്ധാന്തത്തിന്റെ 'അവതാരകനാര്?
(A) ജോസഫ് മുണ്ടശ്ശേരി
(B) എം.കൃഷ്ണന്‍ നായര്‍
(C) കുട്ടികൃഷ്ണമാരാര്‍
(D) എം.പി.പോള്‍ - 'ഉരുളയ്ക്ക് ഉപ്പേരി' എന്ന ശൈലിയുടെ അര്‍ഥം:
(A) രുചികരമായ ഭക്ഷണം
(B) തക്ക മറുപടി
(C) നിഷ്ഫല വസ്തു
(D) നേര്‍വിപരീതം - 'ലംഘിക്കാനാവാത്ത അഭിപ്രായം ' എന്നര്‍ഥമുള്ളത്:
(A) ഭരതവാക്യം
(B) വേദവാക്യം
(C) നളപാകം
(D) ചക്രശ്വാസം - 'എ' പ്രത്യയമായ വിഭക്തി:
(A) നിര്‍ദ്ദേശിക
(B) പ്രതിഗ്രാഹിക
(C) സംയോജിക
(D) ആധാരിക - 'വൃത്താന്തപത്രപ്രവര്‍ത്തനം' ആരുടെ കൃതിയാണ്?
(A)സ്വദേശാഭിമാനികെ.രാമകൃഷ്ണ പിള്ള
(B) കേസരി ബാലകൃഷ്ണപിള്ള
(C) കണ്ടത്തില്‍ വറുഗീസ് മാപ്പിള
(D) കെ.സുകുമാരന്‍ - 'വ്യാഴദശ' എന്ന ശൈലിയുടെ അര്‍ഥം:
(A) കഷ്ടകാലം
(B) ഭാഗ്യകാലം
(C) നാശകാലം
(D) അമംഗളവേള - 'കണ്ണില്‍ പൊടിയിടുക' എന്ന ശൈലിയുടെ അര്‍ഥം:
(A) മാന്ത്രികവിദ്യ കാണിക്കുക
(B) വഞ്ചിക്കുക
(C) തോല്‍പിക്കുക
(D)ദാക്ഷിണ്യം കാണിക്കാതിരിക്കുക - 'കവിയുടെ കാല്‍പാടുകള്‍' ആരുടെ ആത്മകഥയാണ്?
(A) വൈലോപ്പിള്ളി
(B) ചങ്ങമ്പുഴ
(C) കുമാരനാശാന്‍
(D) പി.കുഞ്ഞിരാമന്‍ നായര്‍ - 'കിണറ്റിലെ തവള' എന്ന ശൈലിയുടെ അര്‍ഥം:
(A) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി
(B) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
(C) പരിചയസമ്പന്നന്‍
(D) കുഴപ്പക്കാരന്‍ - 'കുട്ടനാടിന്റെ ഇതിഹാസകാരന്‍' എന്നറിയപ്പെടുന്ന
സാഹിത്യകാരന്‍:
(A) എം.മുകുന്ദന്‍
(B) തകഴി
(C) വൈക്കം മുഹമ്മദ് ബഷീര്‍
(D) എം.ടി.വാസുദേവന്‍ നായര്‍ - 'സഹ്യന്റെ മകന്‍' എന്ന പ്രസിദ്ധമായ കവിതയെഴുതിയത്:
(A) ഇടശ്ശേരി
(B) വൈലോപ്പിള്ളി
(C) സുഗതകുമാരി
(D) എന്‍.എന്‍.കക്കാട് - 'സൂകരം' എന്ന വാക്കിനര്‍ഥം:
(A) പശു
(B) കുതിര
(C) സിംഹം
(D) പന്നി - 'ജയജയ കോമള കേരള ധരണി..' എന്നു തുടങ്ങുന്ന ഗാനം
രചിച്ചത്:
(A) പി.ഭാസ്കരന്‍
(B) പന്തളംകെ.പി.
(C) ബോധേശ്വരന്‍
(D) അംശി നാരായണപിള്ള - 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്നു എന്നെഴുതിയ കവി:
(A) ഒളപ്പമണ്ണ
(B) അക്കിത്തം
(C) പൂന്താനം
(D) കുഞ്ചന്‍ നമ്പ്യാര്‍ - 'ചെമപ്പുനാട'എന്ന ശൈലിയുടെ അര്‍ഥം:
(A) അനാവശ്യമായ കാലവിളംബം
(B) പ്രയോജനശൂന്യമായ വസ്തു
(C) ഉയര്‍ന്ന പദവി
(D) കലാപമുണ്ടാക്കുക - 'ഭൈമീകാമുകന്‍മാര്‍' എന്ന ശൈലിയുടെ അര്‍ഥം:
(A) പെരുങ്കള്ളന്‍മാര്‍
(B) ദുഷ്ടന്‍മാര്‍
(C) സ്ഥാനമോഹികള്‍
(D) പ്രമാണിമാര്‍ - 'വേദശബ്ദ രത്നാകരം' എന്ന ബൈബിള്‍ നിഘണ്ടു രചിച്ചതാര്?
(A) ഡോ.ഡി.ബാബു പോള്‍
(B) പി.സി.ദേവസ്യ
(C) ജോര്‍ജ് വര്‍ഗീസ്
(D) കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള - 'കേരളത്തിലെ ഏലിയറ്റ' എന്നു വിശേഷിപ്പിക്കപ്പെടുന്ന
മലയാളകവി:
(A) ഒ.എന്‍.വി.കുറുപ്പ്
(B) എന്‍.എന്‍.കക്കാട്
(C) ഇടശ്ശേരി
(D) കടമ്മനിട്ട - മലയാളത്തിലെ
വ്യഞ്ജനാക്ഷരങ്ങളുടെ എണ്ണം:
(A) 36
(B) 39
(C) 35
(D) 40 - ആരുടെ
ആത്മകഥയാണ് 'തുടിക്കുന്ന താളുകള്‍'?
(A) തോപ്പില്‍ ഭാസി
(B) എന്‍.എന്‍.പിള്ള
(C) എ.കെ.ഗോപാലന്‍
(D) ചങ്ങമ്പുഴ - ആദ്യമായി
എഴുത്തച്ഛന്‍ പുരസ്കാരം നേടിയ നോവലിസ്റ്:
(A) ഒ.വി.വിജയന്‍
(B) തകഴി
(C) എം.മുകുന്ദന്‍
(D) കോവിലന്‍ - ഉച്ചരിക്കുന്നതിന്റെ
ശക്തി അനുസരിച്ച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്?
(A) 4
(B) 5
(C) 6
(D) 3 - ഒരു
വാക്യത്തിന്റെ അവസാനത്തില്‍ ഉപയോഗിക്കുന്ന ചിഹ്നം:
(A) ഭിത്തിക
(B) അല്പവിരാമം
(C) പൂര്‍ണവിരാമം
(D) അങ്കുശം - വടി+ഉടെ =വടിയുടെ -സന്ധിയേത്?
(A) ആഗമസന്ധി
(B) ആദേശസന്ധി
(C) ദ്വിത്വസന്ധി
(D) ലോപസന്ധി - കര്‍മത്തെക്കുറിക്കുന്ന
വിഭക്തിയേത്?
(A) പ്രതിഗ്രാഹിക
(B) ഉദ്ദേശിക
(C) ഉദ്ദേശിക
(D) നിര്‍ദ്ദേശിക - ശരിയായ
പദമേത്?
(A) യാദൃശ്ചികം
(B) യാദൃച്ചികം
(C) യാദൃച്ഛികം
(D) യാദൃഛികം - ശരിയായ
പദമേത്?
(A) വിമ്മിഷ്ടം
(B) വിമ്മിഷ്ഠം
(C) വിമിഷ്ടം
(D) വിമ്മിട്ടം - ശരിയായ
പദം കണ്ടുപിടിക്കുക:
(A) പീഢനം
(B) ആഢംബരം
(C) ജഢം
(D) മൂഢന്‍ - ശരിയായ
വാക്കേത്?
(A) ഗരുഢന്‍
(B) ഗരുഡന്‍
(C) ഗരുഠന്‍
(D) ഗരുടന്‍ - ശരത്+ ചന്ദ്രന്‍ =
?
(A) ശരച്ചന്ദ്രന്‍
(B) ശരശ്ചന്ദ്രന്‍
(C) ശരച്ന്ദ്രന്‍
(D) ശരഛന്ദ്രന്‍ - കുന്നത്ത്
ഈശൊ മത്തായിയുടെ തൂലികാനാമം:
(A) അയ്യനേത്ത്
(B) പാറപ്പുറത്ത്
(C) കോവിലന്‍
(D) ഏകലവ്യന്‍ - സംസ്കൃത
വൃത്തപരിഗണനയില്‍ പ്രധാനം:
(A) മാത്രാനിയമം
(B) ഈരടികളുടെ എണ്ണം
(C) ഗണനിയമം
(D) താളം - വേങ്ങയില്‍
കുഞ്ഞിരാമന്‍ നായര്‍ അറിയപ്പെട്ടിരുന്ന പേര്:
(A) കേസരി
(B) ദേശാഭിമാനി
(C) പാറപ്പുറത്ത്
(D) മാലി - കേരളത്തിലെ
ആദ്യത്തെ മിസ്റ്റിക് കവി എന്നറിയപ്പെടുന്നത്:
(A) ജി.ശങ്കരക്കുറുപ്പ്
(B) ഒ.എന്‍.വി.
(C) വൈലോപ്പിള്ളി
(D) ചങ്ങമ്പുഴ - തകഴി
ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠം പുരസ്കാരം നേടികൊടുത്ത കൃതി
(A) ചെമ്മീന്‍
(B) കയര്‍
(C) ഇണ്ടിടങ്ങഴി
(D) സമഗ്ര സംഭാവനക്ക്
Sunday, May 12, 2013
മലയാളം- ചോദ്യോത്തരങ്ങള്‍
Subscribe to:
Post Comments (Atom)
പതിനേഴാമത്തെ ചോദ്യത്തിന് (ക്ഷിരമുള്ളോരകിടിൻ) കുഞ്ചൻ നന്പ്യാർ എന്നാണ് ഉത്തരം നൽകിയിരിക്കുന്നത്. നന്പ്യാരുതെ ഏതു കൃതിയിലാണ് ഇതുള്ളത് എന്ന് ദയവായി പറയാമോ?
ReplyDeletechandran p r (chandranpr@gmail.com)
Illa . Parayilla 🤭
Deleteസഹ്യന്റെ മകൻ വൈലോപ്പിള്ളിയുടെ അല്ലെ
ReplyDeleteമാറ്റിയിട്ടുണ്ട്-നന്ദി
DeleteAlla . Endhe sahyante makan vaylopilli ayadhukond kuttik valla kuzhappavum undo
Deleteക്ഷീരമുള്ളോരകിടിൻ... ഏതു കൃതിയിലെ വരികൾ? പറയാമോ?
ReplyDelete