Thursday, June 27, 2013

കേരളം അടിസ്ഥാന വിവരം

  1. കേരള സംസ്ഥാനത്തിന്റെ വിസ്തീര്‍ണ്ണം എത്ര ?
    38863 ച.കി.മി.
  2. ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വീസ്തീര്‍ണ്ണം
    1.18%
  3. വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്ഥാനം
    21
  4. കേരളത്തിന്റെ ശരാശരി വീതി(കിഴക്ക് പടിഞ്ഞാറ്) എത്ര ?
    35 മുതല്‍ 120 കിലോമീറ്റര്‍ വരെ
  5. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ?
    പോണ്ടിച്ചേരി
  6. കേരളത്തന്റെ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം
    മലനാട് 48%
  7. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
    ആനമുടി (2695മീറ്റര്‍)
  8. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
    പെരിയാര്‍ (244 കി.മീ.)
  9. കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് ?
    തണ്ണീര്‍മുക്കം ബണ്ട്
  10. കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം
    തോട്ടപ്പള്ളി സ്പില്‍ വേ
  11. ആലപ്പുഴകൂടാതെ കുട്ടനാട് പ്രദേശം വ്യാപിച്ചു കിടക്കുന്ന ജില്ലകള്‍
    കോട്ടയം, പത്തനംതിട്ട
  12. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന കൊടുമുടി
    ആനമല
  13. പാലക്കാടന്‍ ചുരം സമുദ്ര നിരപ്പില്‍ നിന്നും എത്ര ഉയരത്തിലാണ്?
    300മീറ്റര്‍
  14. ഇടവപ്പാതിയുടെ മറ്റൊരു പേര്
    കാലവര്‍ഷം-തെക്കുപടിഞ്ഞാറന്‍
  15. വടക്കു കിഴക്ക് മണ്‍സൂണിനെ കേരളത്തില്‍ എന്ത് വിളിക്കുന്നു ?
    തുലാവര്‍ഷം
  16. തിരുവാതിര ഞാറ്റുവേലയുടെ കാല ദൈര്‍ഘ്യം എത്ര ?
    15 ദിവസം
  17. കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര ?
    300 സെ.മീ
  18. എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത് ?
    15 കി.മീ
  19. കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര നദികളുണ്ട് ?
    4
  20. കേരളത്തലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
    41
  21. പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ?
    ശിവഗിരിമല
  22. കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം?
    ലാറ്ററേറ്റ്
  23. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
    പമ്പ
  24. അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് ?
    ചാലക്കുടിപ്പുഴ
  25. കടലുമായി ബന്ധപ്പെടാത്ത കായലുകളെ വിളിക്കുന്ന പേര് ?
    ഉള്‍നാടന്‍ കായല്‍
  26. ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് ?
    ചേര്‍ത്തല
  27. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?
    മുഴുപ്പിലങ്ങാട്
  28. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?
    29.1%
  29. ഏറ്റവും കുറവ് വനമുള്ള ജില്ല ?
    ആലപ്പുഴ (35 ച.കി.മി.)
  30. കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ?
    5
  31. കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ?
    17
  32. കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര ?
    4
  33. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ?
    നെല്ലിക്കാംപെട്ടി
  34. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ?
    കടലുണ്ടി- വള്ളികുന്ന്
  35. കേരളം ഏതൊക്കെ ബയോസ്ഫിയര്‍ റിസര്‍വ്വുകളുടെ പരിധിയില്‍ വരും ?
    നീലഗിരി, അഗസ്ത്യമല
  36. വരയാടിന്റെ ശാസ്ത്രീയനാമം എന്ത് ?
    നീല്‍ഗിരി ട്രാഗസ്
  37. സൈലന്റ് വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി
    കുന്തിപ്പുഴ
  38. കേരളത്തിലെ ഏറ്റവും വിസ്തൃതമായ ദേശീയോദ്യാനം
    ഇരവികുളം
  39. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ല ?
    ഇടുക്കി
  40. വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലുള്ള പക്ഷി സങ്കേതം ?
    പക്ഷിപാതാളം
  41. തെങ്ങിന്റെ ശാസ്ത്രീയനാമം എന്ത് ?
    കോക്കസ് ന്യൂസിഫെറ
  42. ബ്യൂസെറസ് ബൈകോര്‍ണിസ് എന്തിന്റെ ശാസ്തീയനാമമാണ്?
    മലമുഴക്കി വേഴാമ്പല്‍
  43. ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണികൊന്ന ?
    തായ് ലന്റ്
  44. കണികൊന്നയ്ക്കക്ക് ഇംഗ്ലീഷില്‍ പറയുന്നപേര് ?
    ഗോള്‍ഡന്‍ ഷവര്‍ ട്രീ
  45. ആനകളുടെ പരിപാലനം സംബന്ധിച്ച പ്രാചീന ഗ്രന്ഥങ്ങള്‍
    മാതംഗലീല, ഹസ്ത്യായുര്‍വേദം
  46. കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ കേ്ദ്രം സ്ഥിതി ചെയ്യുന്നത്
    ബാലരാമപുരം
  47. ശ്രീകര, ശുഭകര, പഞ്ചമി, പൗര്‍ണ്ണമി എന്തിന്റെ സങ്കര ഇനങ്ങളാണ് ?
    കുരുമുളക്
  48. കേരളത്തില്‍ വെളുത്തുള്ളി കൃഷിചെയ്യുന്ന ഏക ജില്ല ?
    ഇടുക്കി
  49. അടയ്ക്ക ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല
    കാസര്‍കോഡ്
  50. തേങ്ങ ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല
    മലപ്പുറം
  51. ഏറ്റവും കൂടുതല്‍ സ്ഥലത്ത് കശുവണ്ടി കൃഷിചെയ്യുന്ന ജില്ല
    കണ്ണൂര്‍
  52. ജീരകത്തിന് ഇംഗ്ലീഷിലുള്ള പേര് ?
    ക്യൂമിന്‍
  53. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കേരളത്തിലെ ജില്ല ?
    പാലക്കാട്
  54. കേരള സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
    2007
  55. ഉള്‍നാടന്‍ മത്സ്യ ബന്ധനം മെച്ചപ്പെടുത്താനായി ആരംഭിച്ച പദ്ധതി ?
    മത്സ്യകേരളം
  56. ഏറ്റവും കൂടുതല്‍ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല
    തിരുവനന്തപുരം
  57. കശുവണ്ടി ഉത്പാദനത്തില്‍ കേരളത്തിന് എത്രാം സ്ഥാനമാണ്
    നാലാം സ്ഥാനം
  58. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വ്യവസായ ധനകാര്യ സ്ഥാപനം
    KFC
  59. കരകൗശലഗ്രാമമായി സര്‍ക്കാര്‍ 2007 ല്‍ ഏറ്റെടുത്ത ഗ്രാമം
    ഇരിങ്ങല്‍
  60. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ്ണ ഡേറ്റാ ബേസ് ഏത്
    സ്പാര്‍ക്ക്
  61. സെക്രട്ടറിയയേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്കിന്റെ പേര്
    സ്പര്‍ശ്
  62. കേരളത്തില്‍ കാറ്റില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്
    30 മെഗാ വാട്ട്
  63. മുല്ലപ്പരിയാര്‍ ഡാം നിര്‍മ്മിക്കപ്പെട്ട വര്‍ഷം
    1895
  64. മുല്ലപെരിയാര്‍ പ്രശ്നം  പഠിക്കാനായി നിയമിച്ച അഞ്ചംഗ കമ്മീഷന്റെ ചെയര്‍മാന്‍
    എ.എസ്.ആനന്ദ്
  65. കോഴിക്കോട് മുതല്‍ പാലക്കാട് വരെയുള്ള ദേശീയ പാതയുടെ പുതിയ പേര്
    NH 966
  66. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
    കുറ്റ്യാടി
  67. ഏറ്റവും കൂടുതല്‍ദൂരം ദേശീയപാത കടന്നു പോവുന്ന കേരളത്തിലെ ജില്ല ?
    എറണാകുളം (172.76 കി.മീ)
  68. കേരളത്തിലെ ആദ്യത്തെ ബസ് സര്‍വ്വീസ് ഉത്ഘാടനം ചെയ്ത വര്‍ഷം
    1938 (ശ്രീ.ചിത്തിര തിരുനാള്‍)
  69. കേരളത്തിലെ റെയില്‍വേയുടെ ആകെ നീളം
    1148 കി.മീ.
  70. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഉത്ഘാടനം ചെയ്യപ്പെട്ട വര്‍ഷം
    1931 നവംബര്‍ 4
  71. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത് എന്ന് ?
    1991 ജനുവരി 1
  72. കേരള മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ ?
    തൃശ്ശൂര്‍
  73. കുടുംബശ്രീയുടെ സംസ്ഥാന ചെയര്‍പേഴ്സണ്‍ ആരാണ്
    തദ്ദേശസ്വയംഭരണ മന്ത്രി
  74. കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍ ആയിരുന്നത് ?
    സുഗതകുമാരി
  75. കേരളത്തിലെ ആകെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം ?
    978
  76. കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം ?
    152
  77. കേരളത്തിലെ ആകെ കോര്‍പ്പറേഷനുകളുടെ എണ്ണം ?
    5
  78. കേരളത്തിലെ ആകെ മുനിസിപ്പാലിറ്റികളുടെ എണ്ണം ?
    60
  79. ഒമ്പതാംപദ്ധതി കാലത്ത് കേരളത്തില്‍ നടത്തിയ ആസൂത്രമ നിര്‍വ്വഹണ പ്രക്രിയ
    ജനകീയാസൂത്രണം
  80. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം
    സ്വരാജ് ട്രോഫി
  81. ജനപഥം കേരളകാളിങ് എന്നീ ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ആര് ?
    പി.ആര്‍.ഡി. കേരള
  82. കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നത് എന്ന് ?
    1991 ഏപ്രില്‍ 18
  83. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സര്‍വ്വകലാശാല ഏത് ?
    നുവാല്‍സ്
  84. കേരള എഡ്യൂക്കഷന്‍ റൂള്‍സ് (KER) പാസ്സാക്കിയ വര്‍ഷം
    1957
  85. കൊച്ചി സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍
    ജോസഫ് മുണ്ടശ്ശേരി
  86. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ്
    സര്‍ദാര്‍. കെ.എം.പണിക്കര്‍
  87. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം
    നളന്ദ- തിരുവനന്തപുരം
  88. വൈലോപ്പള്ളി സംസ്കൃതിഭവന്‍  സംഘടിപ്പിക്കുന്ന വര്‍ഷിക സാംസ്കാരിക പരിപാടി
    മുദ്ര ഫെസ്റ്റ്
  89. സെന്റ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചത് ആര്
    ഫ്രന്‍സിസ്കോ ഡി അല്‍മേഡ
  90. കനകകുന്ന് കൊട്ടാരം പണികഴിപ്പിച്ചത് ആര് ?
    ശ്രീമൂലം തിരുനാള്‍
  91. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഏതാണ് ?
    ഹില്‍പാലസ്(തൃപ്പൂണിത്തുറ)
  92. മലയാളത്തിലെ ആദ്യത്തെ പത്രം അച്ചടിച്ചത് ഏത് വര്‍ഷം
    1847
  93. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ പത്രാധിപത്യത്തില്‍ 1886 ല്‍ ആരംഭിച്ച പത്രം
    കേരള സഞ്ചാരി
  94. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എന്ന്
    1910 സെപ്റ്റംബര്‍ 26
  95. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ ലഭിച്ചിട്ടുള്ള മലയാളി
    അടൂര്‍ ഗോപാലകൃഷ്ണന്‍
  96. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ മലയാള സിനിമ
    പിറവി
  97. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായ ആദ്യ മലയാളി വനിത ?
    കെ.കെ.ഉഷ
  98. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു ?
    നെട്ടുകാല്‍ത്തേരി-തിരുവനന്തപുരം
  99. കേരള പോലീസ് അക്കാഡമി ഏത് ജില്ലയിലാണ് ?
    തൃശ്ശൂര്‍
  100. കേരള സംസ്ഥനത്തിന്റെ വരുമാനത്തില്‍ ഏറിയ പങ്കും ഏത് നികുതിയില്‍ നിന്നുമാണ് ?
    വില്പന നികുതി

No comments:

Post a Comment