Thursday, June 27, 2013

ഭൂമിശാസ്ത്രം

  1. ഏത് സമുദ്രത്തില്‍ ഉണ്ടായ ഭൂകമ്പമാണ് 2004 ഡിസംബറിലെ സുനാമിക്ക് ഇടവരുത്തിയത് ?
    ഇന്ത്യന്‍ മഹാസമുദ്ര
  2. ശാന്ത സമുദ്രത്തിലെ ചാലഞ്ചര്‍ ഗര്‍ത്തത്തിന് എത്ര ആഴമാണുള്ളത്
    11033 മീറ്റര്‍
  3. മെഡിറ്ററേനിയന്‍ കനാലിനെയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാല്‍
    സൂയസ് കനാല്‍
  4. ലോകത്തിലെ ഏറ്റവും വലിയ തടാകം
    കാസ്പിയന്‍ കടല്‍
  5. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
    നൈല്‍ നദി
  6. ഗോബി മരുഭൂമി ഏത് ഭൂഖണ്ഡത്തിലാണ്
    ഏഷ്യ
  7. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യുള്ള ദ്വീപ്
    ജാവ
  8. ഭൗമാന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിര്‍വരമ്പ് എത്ര ഉയരത്തിലാണ് ?
    100 കി.മീ
  9. ഗ്രീന്‍വിച്ച് എന്ന നഗരം ഏത് നഗരത്തിനു സമീപത്തു സ്ഥിതി ചെയ്യുന്നു ?
    ലണ്ടന്‍
  10. ഒരു പ്രദേശത്തെ പ്രത്യേക സമയത്തോ ദിവസത്തിലോ ഉള്ള അന്തരീക്ഷാവസ്ഥ
    വെതര്‍
  11. ഭൂകമ്പങ്ങളെക്കുറിച്ചുള്ള പഠനം
    സീസ്മോളജി
  12. മരയാന ട്രഞ്ച് ഏത് സമുദ്രത്തിലാണ്
    ശാന്ത സമുദ്രത്തില്‍
  13. ശീതജല പ്രവാഹങ്ങളുടെ ഉദ്ഭവം എവിടെ നിന്നായിരിക്കും
    ധ്രുവങ്ങള്‍
  14. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?
    സൂപ്പീരിയര്‍ തടാകം
  15. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
    യാങ്റ്റ്സി
  16. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായി അറിയപ്പെടുന്ന ഭാഗം ഏത് മരുഭൂമിയിലാണ് ?
    അറ്റക്കാമ
  17. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രീട്ടീഷ് അമേരിക്കന്‍ സൈനിക കേന്ദ്രം
    ഡീഗോ ഗാര്‍ഷ്യ ദ്വീപ്
  18. ഭൗമാന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിര്‍വരമ്പിന് നല്കിയിട്ടുള്ള പേര്
    കാര്‍മന്‍ രേഖ
  19. അന്തരീക്ഷ മര്‍ദം അളക്കാന്‍ ഉപയോഗിക്കുന്ന ഏകകം
    മില്ലീബാര്‍
  20. സൂര്യഗ്രഹണം സംഭവിക്കുന്നത് സൂര്യന് തൊട്ടുമുന്നില്‍ ഏത് ആകാശഗോളം വരുമ്പോഴാണ്
    ചന്ദ്രന്‍
  21. ഭൂകമ്പങ്ങള്‍ക്ക് കാരണമായ ചലന കേന്ദ്രങ്ങള്‍ക്ക് പറയുന്ന പേര്
    ഭൂകമ്പനാഭി
  22. അറ്റ് ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം
    മില്‍വോക്കീ ഡീപ്പ്
  23. ആഫ്രിക്ക യൂറോപ്പ് ഭൂഖണ്ഡങ്ങളെ വേര്‍ തിരിക്കുന്ന കടലിടുക്ക് ?
    ജിബ്രാള്‍ട്ടര്‍
  24. ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം
    ബെയ്ക്കല്‍ തടാകം
  25. കാര്‍ബണ്‍ നികുതി ആദ്യമായി ഏര്‍പ്പെടുത്തിയ രാജ്യം
    ന്യൂസിലാന്റ്
  26. എവറസ്റ്റിന്റെ നെറുകയിലെത്തിയ ആദ്യ വനിത ?
    ജുങ്കോ താബേ
  27. ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് സമുദ്രം
    71%
  28. ഉത്തരധ്രുവത്തിലുണ്ടാവുന്ന ധ്രുവദീപ്തിക്ക് നല്കിയിരിക്കുന്ന പേര് ?
    ഔറോറ ബോറിയാലിസ്
  29. അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള പാളി ?
    ട്രോപ്പോസ്ഫിയര്‍
  30. ഭൂമധ്യരേഖക്ക് ഇരുവശവുമായി 5ഡിഗ്രി അക്ഷാംശ വ്യാപ്തി വരെയുള്ള പ്രദേശം അറിയപ്പെടുന്നത്
    ഡോള്‍ഡ്രം മേഖല
  31. മാഗ്മ തണുത്തുറഞ്ഞുണ്ടാവുന്ന ശിലകള്‍ക്ക് പറയുന്ന പേര് ?
    ആഗ്നേയ ശില
  32. ഡയമന്റീന ട്രഞ്ച് ഏത് സമുദ്രത്തിലാണ് ?
    ഇന്ത്യന്‍ മഹാസമുദ്രത്തില്‍
  33. വടക്കേ അമേരിക്ക ഏഷ്യ ഭൂഖണ്ഡങ്ങളെ വേര്‍തിരിക്കുന്ന കടലിടുക്ക്
    ബെറിങ്
  34. ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
    ഫിന്‍ലാന്റ്
  35. ആഗോള താപനത്തിന് കാരണമാവുന്നതില്‍ പ്രമുഖമായ വാതകം
    കാര്‍ണ്‍ ഡൈ ഓക്സൈഡ്
  36. നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി എന്ത് പേരില്‍ അറിയപ്പെടുന്നു ?
    സാഗര്‍മാത
  37. മിസ്സിസ്സിപ്പി ഏത് ഭൂഖണ്ഡത്തിലെ നദിയാണ് ?
    വടക്കേ അമേരിക്ക
  38. ഭൂമിയുടെ ദക്ഷിണധ്രുവത്തിലുണ്ടാവുന്ന ധ്രുവദീപ്തിക്ക് നല്കിയിരിക്കുന്ന പേര് ?
    ഔറോറ ഓസ്ട്രേലിസ്
  39. ഓസോണ്‍ പാളി അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാണപ്പെടുന്നത് ?
    സ്ട്രാറ്റോസ്ഫിയര്‍
  40. ഭൂമധ്യരേഖക്ക് ഇരുവശവുമായി 30ഡിഗ്രി അക്ഷാംശ വ്യാപ്തി വരെയുള്ള പ്രദേശം അറിയപ്പെടുന്നത്
    ഹോഴ്സ് ലാറ്റിറ്റ്യൂഡ്
  41. ശിലകളുടെ മാതാവ് എന്ന വിളിപ്പേരുള്ളത്
    ആഗ്നേയ ശില
  42. ലോകത്ത് ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള രാജ്യം
    കാനഡ
  43. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടക്കുള്ള കടലിടുക്ക്
    പാക് കടലിടുക്ക്
  44. മഞ്ഞനദി എന്നറിയപ്പെടുന്ന നദി
    ഹുവാങ്ഹി
  45. മെര്‍ക്കുറി ഉപയോഗിച്ചുള്ള ആദ്യ ബാരോ മീറ്റര്‍ വികസിപ്പിച്ചടുത്തത് ?
    ടോറിസെല്ലി
  46. പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളിലയുള്ള ലോക പ്രശസ്ത പര്‍വ്വതനിര
    ഹിന്ദുക്കുഷ്
  47. നൈലിന്റെ പോഷക നദികളായ വൈറ്റ് നൈല്‍, ബ്ലൂനൈല്‍ എന്നിവ കൂടിച്ചേരുന്നത് എവിടെ വെച്ച് ?
    ഖാര്‍ത്തൂം
  48. ധ്രുവദീപ്തി കാണപ്പെടുന്നത് അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ?
    തെര്‍മോസ്ഫിയര്‍
  49. ഭൗമോപരിതലത്തില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മേഘങ്ങള്‍
    നോക്ടിലുസന്റ്
  50. ഫ്യൂജിതാ സ്കെയില്‍ ഉപയോഗിച്ച് ഏത് ചക്രവാതത്തിന്റെയാണ് തീവ്രത രേഖപ്പെടുത്തുന്നത്
    ടൊര്‍ണാഡോ
  51. മണല്‍കല്ല്, ചുണ്ണാമ്പ് കല്ല്, എന്നിവ ഏത് ശിലക്ക് ഉദാഹരണമാണ്
    അവസാദശില
  52. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള രാജ്യം
    ഇന്തോനേഷ്യ
  53. ലോകത്താകെ എത്ര സമുദ്രങ്ങളാണുള്ളത് ?
    5
  54. ചൈനയുടെ ദുഖം എന്നറിയപ്പെടുന്ന നദി
    ഹുവാങ്ഹി
  55. വടക്കേ അമേരിക്കയിലെ റോക്കി പര്‍വ്വത ചെരിവില്‍ വീശുന്ന വരണ്ട കാറ്റ്
    ചിനൂക്ക്
  56. സജീവ അഗ്നി പര്‍വ്വതമായ കോട്ടോപാക്സി ഏത് രാജ്യത്താണ് ?
    ഇക്വഡോര്‍
  57. The Origin of Continents and Oceans എന്നത് ആരുടെ പുസ്തകമാണ് ?
    ആല്‍ഫ്രഡ് നോബല്‍
  58. പൂജ്യം ഡിഗ്രി രേഖാംശത്തിന് നല്കിയിരിക്കുന്ന പേര്
    പ്രൈം മെറിഡിയന്‍
  59. ചെമ്മരിയാടിന്റെ രോമകെട്ടുകള്‍ പോലെ കാണപ്പെടുന്ന മേഘങ്ങള്‍
    ക്യുമുലസ്
  60. ദക്ഷിണായന രേഖയ്ക്കു മുകളില്‍ സൂര്യന്‍ എത്തുന്നത് എപ്പോള്‍
    ഡിസംബര്‍21/22
  61. കായാന്തിരിത ശിലകള്‍ ഏത് ശിലക്ക് മാറ്റമുണ്ടായിട്ട് ഉണ്ടാവുന്നതാണ്
    ആഗ്നേയശില
  62. നോര്‍ത്ത് സീ- ബോള്‍ട്ടിക് സീ എന്നിവയെ ബന്ധിപ്പിക്കുന്ന കനാല്‍
    കീല്‍ കനാല്‍
  63. ഏറ്റവും വലുപ്പം കുറഞ്ഞ സമുദ്രം ഏതാണ്
    ആര്‍ട്ടിക് സമുദ്രം
  64. സയര്‍ നദി എന്ന പേരില്‍ കൂടെ അറിയപ്പെടുന്ന നദി
    കോംഗോ
  65. പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളില്‍ വീശുന്ന ഉഷ്ണകാറ്റ് ?
    നോര്‍വെസ്റ്റര്‍
  66. ആന്റമാനിലെ ബാരന്‍ദ്വീപുകളിലെ അഗ്നിപര്‍വ്വതങ്ങള്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടും
    സജീവം
  67. പൂജ്യം ഡിഗ്രി അക്ഷാശത്തിനുള്ള പേര് ?
    ഭൂമധ്യരേഖ
  68. ഇന്ത്യക്ക് എത്ര സമയമേഖലകളാണുള്ളത് ?
    1
  69. മഴമേഘങ്ങള്‍ എന്നറിയപ്പെടുന്നത് ?
    നിമ്പോസ്ട്രാറ്റസ്സ്
  70. ഭൂമധ്യ രേഖ, ഉത്തരായന രേഖ, ദക്ഷിണായന രേഖ എന്നിവ കടന്നു പോവുന്ന ഏക ഭൂഖണ്ഡം
    ആഫ്രിക്ക
  71. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?
    മൗണ്ട് എല്‍ബ്രൂസ്
  72. അറ്റ് ലാന്റിക് സമുദ്രത്തെയും ശാന്ത സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാല്‍
    പനാമ കനാല്‍
  73. പ്രാചീന കാലത്ത് രതനാകാര എന്ന് വിളിപ്പേരുണ്ടായിരുന്ന സമുദ്രം
    ഇന്ത്യന്‍ മഹാസമുദ്രം
  74. ഭൂമധ്യ രേഖയെ രണ്ടു തലവണ മുറിച്ച് കടക്കുന്ന നദി
    കോംഗോ നദി
  75. ദക്ഷിണ ചൈനാക്കടലില്‍ ഉണ്ടാവുന്ന ഉഷ്ണമേഖല ചക്രവാതത്തിന്റെ പേര് ?
    ടൈഫൂണ്‍
  76. ഭൂകമ്പത്തിന്റെ തീഷ്ണത കണക്കാക്കുന്നതിനുള്ള ഏകകം
    റിക്റ്റര്‍ സ്കെയില്‍
  77. ഭൂമധ്യരേഖയും ഉത്തരായനരേഖയും കടന്നു പോവുന്ന ഏക രാജ്യം ഏത് ?
    ബ്രസീല്‍
  78. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
    ഓക്സിജന്‍
  79. ഇടിമേഘങ്ങള്‍ എന്നറിയപ്പെടുന്ന മേഘങ്ങള്‍
    കുമുലോ നിംബസ്
  80. ഭൂമിയുടെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിനുള്ള പേര് ?
    ഉത്തരധ്രുവം
  81. ബെര്‍മുഡ ട്രയാംങ്കിള്‍ എന്നറിയപ്പെടുന്ന സ്ഥലം എവിടെയാണ് ?
    അറ്റ് ലാന്റിക് സമുദ്രത്തില്‍
  82. സൂയസ് കനാലിന്റെ ശില്പി ആരാണ് ?
    ഫെര്‍ഡിനന്റ് ഡി ലെസപ്സ്
  83. പസഫിക്ക് സമുദ്രത്തിന് ആ പേര് നല്കിയത് ആര് ?
    മെഗല്ലന്‍
  84. ഏറ്റവും കൂടുതല്‍ രാജ്യതലസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്
    ഡാന്യൂബ്
  85. കൊറിയോലിസ് ബലം മൂലം കാറ്റുകള്‍ക്ക് ഭൂ മധ്യരേഖക്കിരുവശവും ഉണ്ടാവുന്ന വ്യതായാനം വിശദീകരിക്കുന്ന നിയമം
    ഫെറല്‍ നിയം
  86. ഭൂകമ്പനാഭിയില്‍ നിന്നും നൂറ് കിലോ മീറ്റര്‍ മുകളിലുള്ള പ്രഭവകേന്ദ്രത്തിന്റെ പേര്
    അഭികേന്ദ്രം(
    Epic Centre)
  87. യു.എസ്.എ ക്ക് എത്ര സമയ മേഖലകളുണ്ട് ?
    6
  88. ഭൂമിയെ എത്ര സമയ മേഖലകളായിട്ടാണ് വിഭജിച്ചിരിക്കുന്നത്
    24
  89. മേഘങ്ങളെ കുറിച്ചുള്ള പഠനശാഖക്ക് പറയുന്ന പേര്
    നെഫോളജി
  90. ഉത്തര ദക്ഷിണായന രേഖകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം
    ഉഷ്ണമേഖലാ പ്രദേശം
  91. ഭൂമിയിലെ ഏറഅറവും ആഴമേറിയ പ്രദേശം ഏത്
    ചാലഞ്ചര്‍ ഡീപ്പ്
  92. സൂയസ് കനാലിനെ ദേശസാത്കരിച്ച ഭരണാധികാരി
    ഗമാല്‍ അബ്ദുള്‍ നാസ്സര്‍
  93. ലോകത്തിലെ ഏറ്റവും വ്യാപ്തിയുള്ള സമുദ്രം
    പസഫിക്
  94. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്
    വോള്‍ഗ
  95. സഹാറ മരുഭൂമി എത് ഭൂഖണ്ഡത്തിലാണ് ?
    ആഫ്രിക്ക
  96. ടെന്‍സിംങും ഹിലാരിയും ചേര്‍ന്ന് എവറസ്റ്റ് കീഴടക്കിയത് എന്ന് ?
    1953 മെയ് 29
  97. അന്തരീക്ഷവായുവില്‍ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ വാതകം 
    ആര്‍ഗണ്‍
  98. ഗ്രീന്‍വിച്ച് മീന്‍ ടൈംമില്‍ നിന്നും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം എത്ര സമയം വ്യത്യാസപ്പെട്ടിരിക്കുന്നു
    5.30 മണിക്കൂര്‍ മുന്നില്‍
  99. മേഘങ്ങളെ ആദ്യമായി വര്‍ഗ്ഗീകരിച്ച ശാസ്ത്രജ്ഞന്‍
    ലൂക്ക് ഹൊവാര്‍ഡ്
  100. ഗ്രീന്‍വിച്ച് മെറിഡിയന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വര്‍ഷം
    1884

No comments:

Post a Comment