Monday, September 2, 2013

ഭൂമിയെപ്പറ്റി ചിലത് കൂടെ



ഭൂഖണ്ഡങ്ങളുടെ മുകള്‍ ഭാഗം അറിയപ്പെടുന്ന പേര്?
സിയാല്‍
ഭൂമിയുടെ പുറം തോട് അറിയപ്പെടുന്ന ഏത് പേരില്‍?
ഭൂവല്കം
ഭൂമധ്യരേഖയ്ക്കു മുകളില്‍ സൂര്യന്റെ ലംബ രശ്മികള്‍ പതിക്കുന്ന വര്‍ഷത്തിലെ രണ്ടു ദിവസങ്ങള്‍ എന്തു പേരില്‍ അറിയപ്പെടുന്നു?
വിഷുവങ്ങള്‍
ഭ്രമണ പഥത്തിലൂടെയുള്ള ഭൂമിയുടെ ശരാശരി സഞ്ചാരവേഗം ?
1.8 ലക്ഷം കി.മീ/മണിക്കൂര്‍
ഭൗമോപരിതലത്തിലെ ഏതു സ്ഥലത്തിന്റെയും സ്ഥാന നിര്‍ണ്ണയം വളരെ കൃത്യമായി നടക്കുന്നതിനായി രൂപപ്പെടുത്തിയിട്ടുള്ള സാങ്കല്‍പിക രേഖകള്‍  അറിയപ്പെടുന്നത് ?
അക്ഷാംശവും രേഖാംശവും
ഭൂമിയുടെ കാന്തിക മണ്ഡലത്തെപ്പറ്റി ഏറ്റവും ശാസ്ത്രീയമായ സിദ്ധാന്തം രൂപപ്പെടത്തുയത് ആര്?
വാള്‍ട്ടര്‍ മൗറിസ് ഇല്‍സ്സാസര്‍
ഭൂവല്കത്തിന്റെ അടിവരമ്പ് അറിയപ്പെടുന്ന പേര് ?
മോഹോറോ വിസിക്ക് വിച്ഛിന്നത
ഭൂമിയുടെ ഉത്തര കാന്തിക ധ്രുവം സ്ഥിതിചെയ്യുന്നത് ?
വടക്കന്‍ കാനഡയിലെ എല്ലെസ്മീര്‍ ദ്വീപിനു സമീപം
ഭൂമിയുടെ ദക്ഷിണ കാന്തിക ധ്രുവം സ്ഥിതി ചെയ്യുന്നത്
അന്റാര്‍ട്ടിക്കയിലെ വില്‍ക്സ് സ‌ലാന്‍ഡിനുസമീപം
ഇന്ന് നിലവിലുള്ള ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചരുന്ന അവസ്ഥയില്‍ 250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഭൂഖണ്ഡമാണ് ?
പാന്‍ജിയ
എഡിയാക്കര മല എവിടെ സ്ഥിതി ചെയ്യുന്നു ?
ആസ്ട്രേലിയ
ഭൂമധ്യ രേഖക്ക് സമാന്തരമായി വരക്കുന്ന രേഖകളാണ് ?
അക്ഷാംശരേഖകള്‍
90 ഡിഗ്രി തെക്കന്‍ അക്ഷാംശം അറിയപ്പെടുന്നത്
ദക്ഷിണധ്രുവം
ഭൂമിയുടെ ഉത്തരാര്‍ദ്ധ ഗോളത്തില്‍ സൂര്യന്റെ ലംബ രശ്മികള്‍ നേരിട്ട് പതിക്കുന്ന അവസാനത്തെ  രേഖ ?
ഉത്തരായന രേഖ
സൂര്യന്‍ ഉത്തരായന രേഖയ്ക്കു മുകളില്‍ വരുന്നത് ?
എല്ലാ വര്‍ഷവും ജൂണ്‍ 21/22
സൂര്യന്‍ ഉത്തരായന രേഖയ്ക്കു മുകളില്‍ വരുന്ന ദിവസം അറിയപ്പെടുന്നത് ഏത് പേരില്‍ ?
ഉത്തരായനം/ കര്‍ക്കടക സംക്രാന്തി
ദക്ഷിണായന രേഖയ്ക്കു മുകളില്‍ സൂര്യന്‍ എത്തുന്ന ദിവസം ?
ഡിസംബര്‍ 21/22
ദക്ഷിണായന രേഖയ്ക്കു മുകളില്‍ സൂര്യന്‍ എത്തുന്ന ദിവസം അറിയപ്പെടുന്നത്?
ദക്ഷിണായനം/മകരസംക്രാന്തി
സമയമേഖലകള്‍ എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്?
കനേഡിയന്‍ ശാസ്ത്രജ്ഞനായ സാന്‍ഡ് ഫോര്‍ഡ് ഫ്ളമിങ്ങ്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമയ മേഖലകളുള്ള രാജ്യം ?
റഷ്യ
(11)
കാനഡയ്ക്കു് എത്ര സമയ മേഖലകളാണുള്ളത് ?
ആറ്
അമേരിക്കയേയും റഷ്യയേയും വേര്‍തിരിക്കുന്ന കടലിടുക്ക് ?
ബെറിങ്ങ് കടലിടുക്ക്
ആര്‍ട്ടിക്ക് വൃത്തത്തിന് വടക്ക് അന്റാര്‍ട്ടിക്ക് വൃത്തത്തിന് തെക്കും ഉള്ള പ്രദേശങ്ങളില്‍ സൂര്യാസ്തമനത്തിനു ശേഷവും ഏതാണ്ട് പകല്‍ പോലെ വെളിച്ചം ഉണ്ടാവും, ഈ പ്രതിഭാസം അറിയപ്പെടുന്നത് ഏത് പേരില്‍ ?
വെളുത്ത രാത്രി
(White night )
ഗുരുത്വാകര്‍ഷണം നിമിത്തം ഭൂമിക്കു ചുറ്റും രൂപം കൊണ്ടിട്ടുള്ള വാതക ആവരണം അറിയപ്പെടുന്നത് ?
അന്തരീക്ഷം
കാറ്റ്, മഴ, ഹിമപാതം, മേഖങ്ങള്‍, ഇടിമിന്നല്‍, തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉണ്ടാകുന്ന അന്തരീക്ഷപാളി ?
ട്രോപ്പോസ്ഫിയര്‍
വ്യോമഗതാഗത്തിന് ഏറ്റവും യോജിച്ച അന്തരീക്ഷപാളി ?
സ്ട്രാറ്റോസ്ഫിയര്‍
ഭൗമോപരിതലത്തിനോട് ചേര്‍ന്നിട്ടുള്ള അന്തരീക്ഷപാളി ?
ട്രോപ്പോസ്ഫിയര്‍
മിസോസ്ഫിയര്‍ എന്ന അന്തരീക്ഷപാളി അവസാനിക്കുന്ന സംക്രമണ മേഖല അറിയപ്പെടുന്നത് ?
മിസോപാസ്
റോഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് റേഡിയോ പ്രസരണത്തിന് ഏറെ സഹായകമാകുന്ന അന്തരീക്ഷപാളി ?
അയണോസ്ഫിയര്‍
അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളി ?
എക്സോസ്ഫിയര്‍
ഏയ്ഞ്ചല്‍ വെള്ളച്ചാട്ടം ഏത് രാജ്യത്താണ് ?
വെനിസ്വേല
ആഗോളവാതങ്ങള്‍ക്കുള്ള മറ്റൊരു പേര്
സ്ഥിരവാതങ്ങള്‍
അമേരിക്കന്‍ നിയമമനുസരിച്ച് സമിദ്രനിരപ്പില്‍ നിന്നും എത്ര ഉയരെ വരെ യാത്ര ചെയ്യുന്നവരെയാണ് ബഹിരാകാശ യാത്രികര്‍ എന്ന് അറിയപ്പെടുന്നത് ?
50 മൈല്‍ (80.5 KM)
റഷ്യന്‍ ‍ബഹിരാകാശയാത്രികര്‍ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
കോസ്മോനോട്ട്
ചൈനീസ് ബഹിരാകാശ യാത്രികര്‍ അറിയപ്പെടുന്നത് ഏത് പേരിലാണ് ?  
തായ്കോനോട്ട്
എത്ര ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നതാണ് ഓസോണ്‍ തന്മാത്ര ?
മൂന്ന്
(O3)
കൂടുതല്‍ അള്‍ട്രാവയലറ്റ് കിരണങ്ങളേറ്റാല്‍ മനിഷ്യരില്‍ ഉണ്ടായേക്കാവുന്ന ചര്‍മ്മാര്‍ബുദത്തിന്റെ പേര് ?
മാലിഗ്നന്റ് മെലനോമ
ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ കണ്ടത്തിയത് ?
തോമസ് മിഡ്ഡ് ലേ എന്ന എന്ജനീയര്‍, 1920 ല്‍.
വജ്രമോതിര പ്രഭാവം ഏത് ഗ്രഹണസമയത്താണ് ദൃശ്യമാവുക ?
പൂര്‍ണ്ണ സൂര്യഗ്രഹണ സമയത്ത്
മേഘങ്ങളെ ആദ്യമായി വര്‍ഗ്ഗീകരിച്ചത് ?
ബ്രിട്ടീഷ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ലൂക്ക് ഹെവാര്‍ഡ്
ജെറ്റ് വിമാനങ്ങള്‍ കടന്നുപോകുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന  മേഘങ്ങള്‍ അറിയപ്പെടുന്നത് ഏത് പേരില്‍ ?
സിറസ് മേഘങ്ങള്‍
ടൊര്‍ണഡോയുടെ തീവ്രത രേഖപ്പെടുത്താന്‍ ബ്രിട്ടനില്‍ ഉപയോഗിക്കുന്ന ഉപകരണം
ടോറോ
കരക്കാറ്റ് ഉണ്ടാകുന്നത് എപ്പോള്‍?
രാത്രി
അന്തരീക്ഷമര്‍ദ്ദം അളക്കുവാനുള്ള ഉപകരണം ?
ബാരോമീറ്റര്‍
ബാരോമീറ്റര്‍ വികസിപ്പിച്ചത് ഏത് വര്‍ഷം ?
1643ല്‍.
ആഗോളതാപനത്തിന് കാരണമായ പ്രധാന വാതകം ?
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറം തള്ളുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക്മേല്‍ ചുമത്തുന്ന നികുതി ?
കാര്‍ബണ്‍ ടാക്സ്
ആമസോണ്‍ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നുമണ് ?
ആന്റീസ് പര്‍വ്വതലിരയില്‍ പെറുവില്‍ നിന്ന്
ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി ?
യാങ്റ്റ്സി
മണ്‍സൂണ്‍ കാറ്റുകള്‍ ഏത് വിഭാഗത്തില്‍പ്പെടുന്ന കാറ്റുകളാണ് ?
കാലിക വാതം

No comments:

Post a Comment